08:04am 30 August 2026
NEWS
വിഷുഫലം 2026: അനിഴം
04/04/2026  09:24 AM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
 വിഷുഫലം 2026: അനിഴം

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.


അനിഴം

പല കാര്യങ്ങളിലും നല്ല മാറ്റം വന്നുചേരും. മുൻപ് കഠിനമായി പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ അനായാസമായി നേടും. അവിവാഹിതർക്ക് വിവാഹസാധ്യതയുള്ള കാലമാണ്. കൂട്ടുകച്ചവടം ലാഭത്തിലേക്ക് നീങ്ങും. വളരെ നല്ല ഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്, വിഷുഫലമനുസരിച്ച്. അധികാരേച്ഛുക്കൾക്ക് ആഗ്രഹിക്കുന്ന പദവികൾ കൈവരും. സംഘടനകളിൽ നേതൃപദവി ലഭിക്കാം. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാവും. കലാപ്രവർത്തനങ്ങൾ അഭംഗുരമായി നടക്കാൻ സാഹചര്യം ഒത്തിണങ്ങുന്നതാണ്. സന്താനപ്രാപ്തിയില്ലാതെ വിഷമിക്കുന്നവർക്ക് ശുഭഫലങ്ങളുണ്ടാവും. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. മക്കളുടെ കാര്യത്തിലുള്ള ചില ഉത്കണ്ഠകൾക്ക് വിരാമമാവും. നീണ്ടകാലമായി രോഗശയ്യയിലായവർക്ക് ചികിത്സാമാറ്റം ഗുണകരമാവും. വീടോ വസ്തുവോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ ജോലി തേടുന്നവർക്ക് അർഹതയുള്ള അവസരം തുറന്നുകിട്ടുന്നതാണ്.


ജ്യോതിഷാചാര്യൻ 
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img